'ഈ സുന്ദരിയെ കണ്ടാൽ ആരും നോക്കും'- റെഡ് സ്നേക്ക്; അപൂർവ ഇനം പാമ്പിനെ കണ്ടെത്തി

'ഈ സുന്ദരിയെ കണ്ടാൽ ആരും നോക്കും'- റെഡ് സ്നേക്ക്; അപൂർവ ഇനം പാമ്പിനെ കണ്ടെത്തി
'ഈ സുന്ദരിയെ കണ്ടാൽ ആരും നോക്കും'- റെഡ് സ്നേക്ക്; അപൂർവ ഇനം പാമ്പിനെ കണ്ടെത്തി

ലഖ്നൗ: അത്യപൂർവമായി മാത്രം കാണപ്പെടുന്ന റെഡ് സ്‌നേക്ക് വിഭാഗത്തിൽപ്പെടുന്ന പാമ്പിനെ ഉത്തർപ്രദേശിൽ കണ്ടെത്തി. യുപിയിലെ ദുദ്വ നാഷണൽ പാർക്കിലെ ജീവനക്കാരാണ് പാമ്പിനെ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ശക്തമായ മഴയ്ക്ക് ശേഷം സ്റ്റാഫ് കോട്ടേഴ്സിന്റെ പരിസരത്ത് വച്ചാണ് അപൂർവ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയത്.

പേര് സൂചിപ്പിക്കും പോലെ തന്നെ നിറം തന്നെയാണ് ഈ പാമ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുവപ്പും ഓറഞ്ചും കലർന്ന തെളിച്ചമുള്ള നിറമാണ് പാമ്പിനുള്ളത്. മറ്റ് വിഭാഗങ്ങളിൽപ്പെട്ട പാമ്പുകളിൽ നിന്ന് ഒറ്റക്കാഴ്ചയിൽ തന്നെ ഇതിനെ വ്യത്യസ്തമാക്കുന്നതും ഈ നിറവും ഭം​ഗിയും തന്നെ. പൊതുവിൽ അത്ര അപകടകാരിയല്ലാത്ത ഇനമാണ് ഇവ. ചെറു ജീവികളേയും മറ്റും ഭക്ഷിച്ച് ആളനക്കമില്ലാത്തയിടങ്ങളിൽ കൂടിക്കോളും.

1936ലാണ് ദുദ്വയിൽ ആദ്യമായി ഈ ഇനത്തിൽ പെട്ട പാമ്പിനെ കണ്ടെത്തുന്നത്. ശേഷം നീണ്ട 82 വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ വർഷമാണ് ഇതേ ഇനത്തിൽപ്പെടുന്ന ഒരു പാമ്പിനെ വീണ്ടും കണ്ടെത്താനായത്.

അത്രയും അപൂർവമായി മാത്രം മനുഷ്യരുടെ കാഴ്ചാ പരിധിയിൽ പതിയുന്നവയാണത്രേ ഇവ. ജീവനക്കാരിൽ ആരോ ഒരാൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ 'റെഡ് സ്‌നേക്കി'ന്റെ ചിത്രം ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിലെ ഭം​ഗി തന്നെയാണ് ചിത്രം കണ്ടവരുടെ പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. ബ്യൂട്ടീ, ക്യൂട്ടീ... എന്നെല്ലാം പാമ്പിനെ ചിലർ വിളിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com