തൂത്തുക്കുടി കസ്റ്റഡി മരണക്കേസ്; പൊലീസിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി; എസ്പിയെ മാറ്റി

മജിസട്രേറ്റിന് വിവരം നല്‍കിയ വനിതാ കോണ്‍സ്റ്റബിളിന് സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
തൂത്തുക്കുടി കസ്റ്റഡി മരണക്കേസ്; പൊലീസിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി; എസ്പിയെ മാറ്റി

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ പൊലീസിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തമിഴ്‌നാട് ഹൈക്കോടതി മധുര ബെഞ്ച്. മൃതദേഹത്തിലെ മുറിവുകല്‍ കസ്റ്റഡി മര്‍ദനത്തിന്റെ തെളിവുകളാണ്. മജിസട്രേറ്റിന് വിവരം നല്‍കിയ വനിതാ കോണ്‍സ്റ്റബിളിന് സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, തൂത്തുക്കുടി എസ്പി അരുണ്‍ ബാലഗോപാലനെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ മാറ്റി. പകരം വില്ലുപുരം എസ്പി എസ് ജയകുമാറിനെ നിയമച്ചു. നേരത്തെ, കോടതി തൂത്തുക്കുടി സാത്തന്‍കുളം പൊലീസ് സ്റ്റേഷന്‍ റവന്യു വകുപ്പിനെ ഏല്‍പ്പിച്ചിരുന്നു. അപൂര്‍വ നടപടിക്ക് പിന്നാലെ സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റിയ സര്‍ക്കാര്‍, പുതുതായി 27പേരെ നിയമിച്ചിരുന്നു.

ലോക്ഡൗണ്‍ ലംഘിച്ചു മൊബൈല്‍ഫോണ്‍ കട  തുറന്നുവെന്നാരോപിച്ച് സാത്താന്‍കുളം പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജ് (62), മകന്‍ ബെനിക്‌സ് (32) എന്നിവര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,  രേഖകള്‍ കൈമാറാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി സ്‌റ്റേഷന്‍ നിയന്ത്രണം റവന്യുവകുപ്പിന് കൈമാറാന്‍ കലക്ടറോട് ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com