വി ചാറ്റ്, എംഐ വീഡിയോ കോള്‍, ഷെയര്‍ ഇറ്റ്, ഹലോ.....; നിരോധിച്ചവയുടെ കൂട്ടത്തില്‍ ഇവയും

ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ നടപടി.
വി ചാറ്റ്, എംഐ വീഡിയോ കോള്‍, ഷെയര്‍ ഇറ്റ്, ഹലോ.....; നിരോധിച്ചവയുടെ കൂട്ടത്തില്‍ ഇവയും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ നടപടി. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഈ ആപ്പുകള്‍ ഭീഷണിയാണെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

ടിക് ടോകിന് പുറമേ ഷെയര്‍ ഇറ്റ്, ഹലോ, യുസി ബ്രൗസര്‍, യു കാം മേക്കപ്പ്, എംഐ കമ്യൂണിറ്റി, ന്യൂസ് ഡോഗ്, എക്‌സന്‍ഡര്‍, കാം സ്‌കാനര്‍, യുസി ന്യൂസ്്, വി ചാറ്റ്, യു വീഡിയോ, എംഐ വീഡിയോ കോള്‍ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മുന്നേറ്റനിരയിലുള്ള ഇന്ത്യയില്‍ പക്ഷേ, ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com