വി​ദ്വേഷ പരാമർശങ്ങൾ; അർണാബ് ​ഗോസ്വാമിക്കെതിരായ കേസുകൾക്ക് സ്റ്റേ

വി​ദ്വേഷ പരാമർശങ്ങൾ; അർണാബ് ​ഗോസ്വാമിക്കെതിരായ കേസുകൾക്ക് സ്റ്റേ
വി​ദ്വേഷ പരാമർശങ്ങൾ; അർണാബ് ​ഗോസ്വാമിക്കെതിരായ കേസുകൾക്ക് സ്റ്റേ

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കെതിരായ രണ്ട് കേസുകൾ സ്റ്റേ ചെയ്തു. പ്രകോപനപരവും വിദ്വേഷജനകവുമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ അർണാബിനെതിരെ സമർപ്പിച്ച ഹർജികൾ ബോംബെ ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്.

പാൽഘർ ആൾക്കൂട്ട കൊലപാതകം, ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ അന്യ സംസ്ഥാന തൊഴിലാളികൾ സംഘടിച്ച സംഭവം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഹർജികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അർണാബിന്റെ ഹർജിയിലാണ് നടപടി.

എന്നാൽ അർണാബ് ഏതെങ്കിലും തരത്തിൽ പൊതു ഐക്യം തകർക്കും വിധത്തിലോ അക്രമത്തിന് പ്രേരകമാകും വിധത്തിലോ പരാമർശം നടത്തിയതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികൾ സ്റ്റേ ചെയ്തത്. അന്തിമ വാദവും കഴിയും വരെ അർണബിനെതിരായ കേസുകളിൽ പൊലീസ് ഒരുവിധത്തിലുള്ള നടപടിയും സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു.

തനിക്കെതിരായി നാഗ്പുർ, മുംബൈ എന്നിവിടങ്ങളിലുള്ള രണ്ട് ഹർജികളും തള്ളണമെന്നാണ് അർണബ് ആവശ്യപ്പെട്ടിരുന്നത്. റിപ്പബ്ലിക് ടിവിയിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് രണ്ട് കേസുകളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com