സംസാരശേഷിയില്ലാത്ത 20 കാരിയെ പ്രായപൂര്‍ത്തിയാകാത്തവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു;  11 കാരനും പ്രതി

സംസാരശേഷിയില്ലാത്ത 20 കാരിയെ പ്രായപൂര്‍ത്തിയാകാത്തവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു;  11 കാരനും പ്രതി

ഭോപ്പാല്‍:  പ്രായപൂര്‍ത്തിയാകത്തവര്‍ ചേര്‍ന്ന് സംസാര ശേഷിയില്ലാത്ത ഇരുപതുകാരിയെ ബലാത്സംഗം ചെയ്തു. പതിനൊന്നുവയസുകാരന്‍ ഉള്‍പ്പടെയാണ് കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ചത്താര്‍പൂര്‍ ജില്ലയിലാണ് സംഭവം.

തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതി പ്രകാരം നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ പ്രതികളായ നാലുപേരും പതിനൊന്നിനും പതിനെട്ടിനും ഇടയിലുള്ളവരാണ്. ജില്ലാ പൊലീസ് ആസ്ഥാനത്തിന് 90 കിലോമീറ്റര്‍ ആകലെയാണ് സംഭവം.

പ്രതികളില്‍ നിന്ന് യുവതി രക്ഷപ്പെട്ടെങ്കിലും വീട്ടില്‍ തിരിച്ചെത്താനായില്ല. പരുക്കുകളോടെ റോഡില്‍ വീണുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ആംഗ്യഭാഷയില്‍ നടന്ന കാര്യങ്ങള്‍ യുവതി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com