ഒരേ ട്രാക്കിലൂടെ രണ്ട് ദിശയിലേക്ക് സഞ്ചരിച്ച ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു; മൂന്ന് മരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2020 07:02 PM  |  

Last Updated: 01st March 2020 07:02 PM  |   A+A-   |  

goods_train

 

ഭോപാൽ: രണ്ട് ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. മധ്യപ്രദേശിലെ സിംഗ്രോലിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഒരേ ട്രാക്കിലൂടെ രണ്ടു ദിശയിലേക്ക് സഞ്ചരിച്ച തീവണ്ടികളാണ് അപകടത്തില്‍പ്പെട്ടത്. മധ്യപ്രദേശിലെ അംലോറി ഖനിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കല്‍ക്കരിയുമായി പോയ ട്രെയിനും മറ്റൊരു ഗുഡ്സ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്.

മരിച്ചവര്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും രണ്ട് ലോക്കോ പൈലറ്റുമാരും ഒരു പോയിന്‍സ്മാനുമാണ് അപകടത്തില്‍ മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. പതിമൂന്ന് വാഗനുകള്‍ ഇടിയുടെ ആഘാതത്തില്‍ റെയില്‍ പാളത്തിന്‍ നിന്ന് പുറത്തേക്ക് പോയി. സിഗ്നല്‍ തകരാര്‍ മൂലമാണോ ലോക്കോ പൈലറ്റുമാരുടെ അശ്രദ്ധയാണോ അപകടകാരണമെന്ന് അന്വേഷിക്കുമെന്ന് റെയില്‍വേ അറിയിച്ചു.