ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 27കോടി തട്ടി; നാലുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2020 10:08 AM  |  

Last Updated: 01st March 2020 10:08 AM  |   A+A-   |  

arrest45

പ്രതീകാത്മകചിത്രം

 

ബെംഗളൂരു: ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ കബളിപ്പിച്ച് 27കോടി തട്ടിയെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. രാമമൂര്‍ത്തി നഗര്‍ സ്വദേശിനി ഗീത(48) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നാഗരാജ് എന്നയാളാണ് തന്നെ പറ്റിച്ചത് എന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

2009ല്‍ ഭര്‍ത്താവ് മരിച്ച ശേഷം ഒട്ടേറെ കുടുംബ പ്രശ്‌നങ്ങള്‍ നേരിട്ട തന്നെ നാഗരാജ് പറഞ്ഞു പറ്റിക്കുയായിരുന്നു എന്ന് വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കി. 

തനിക്കു ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തില്‍ ഇടപെടല്‍ നടത്തിയ നാഗരാജ് ഗീതയുടെ വീട്ടില്‍ ഒട്ടേറെ പൂജകളും നടത്തി. പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ തനിക്കും മൂന്നു മക്കള്‍ക്കും ജീവഹാനിയുണ്ടാകുമെന്നും ഇയാള്‍ ഭയപ്പെടുത്തി. ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം പേരിലുള്ള ഒട്ടേറെ ഭൂമി വീട്ടമ്മ വിറ്റു. ഇതിന്റെ കമ്മിഷനു പുറമേ അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങിയതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.