'ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ വെടിവച്ച് വീഴ്ത്തണം'; വീണ്ടും പ്രകോപന പ്രസ്താവനയുമായി ബിജെപി മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2020 12:19 PM  |  

Last Updated: 02nd March 2020 12:19 PM  |   A+A-   |  

BC PATIL

 

ബംഗളൂരു: പ്രകോപനപരമായ പ്രസ്താവനയുമായി കര്‍ണാടക കൃഷി മന്ത്രി ബിസി പാട്ടീല്‍. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ അപ്പോള്‍ തന്നെ വെടിവച്ച് വീഴ്ത്തണമെന്ന് പാട്ടീല്‍ പറഞ്ഞു.

പുതു തലമുറയില്‍പ്പെട്ട ചിലര്‍ ഇപ്പോള്‍ പ്രസിദ്ധിക്കും മറ്റും വേണ്ടി രാജ്യത്തേയും ദേശസ്‌നേഹത്തെയും ബലി കഴിക്കുന്നു. വഞ്ചാനാപരമായ സമീപനമാണിത്. അതൊരു ഫാഷനാക്കി മാറ്റുകയാണ് യുവാക്കളില്‍ ചിലരെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി.

ഇന്ത്യയിലിരുന്ന് പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്നവര്‍ കൊറോണ വൈറസ് പോലെയാണെന്ന് നേരത്തെ പാട്ടീല്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. പാകിസ്ഥാനിലെ ആരെങ്കിലും ജയ് ഭാരത് മാത എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രകോപന പ്രസംഗവുമായി വീണ്ടും രംഗത്തെത്തിയത്.