ഡല്‍ഹി കലാപം: മരണം 47; കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും യുവാക്കള്‍, പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി

By സമകാലിക മലയാളം ഡെസ്‌  |   Published: 02nd March 2020 04:09 PM  |  

Last Updated: 02nd March 2020 04:09 PM  |   A+A-   |  

 

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46ആയി. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന നാലുപേര്‍ കൂടി ഇന്ന് മരിച്ചു.

ജിടിബി ആശുപത്രിയുടെ കണക്കനുസരിച്ച് 38പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. ലോക്‌നായക് ആശുപത്രിയില്‍ മൂന്നുപേരും ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ ഒരാളും മരിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ ഏറെയും 15നും 40നും ഇടയില്‍ പ്രായമായവരാണ്.  15നും 40നും ഇടയില്‍ പ്രായമായ 29പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂന്നുപേര്‍ പ്രായപുര്‍ത്തിയാകാത്തവരാണ്. 15പേര്‍ 30വയസ്സില്‍ താഴെയുള്ളവരാണ്. ആറുപേര്‍ 40വയസ്സിന് താഴെയുള്ളവരാണ്. ഇതില്‍ 85വയസ്സുള്ളയാളുമുണ്ട്.

ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില ഗുരതരമാണ്. കലാപ മേഖലകളില്‍ തിരച്ചില്‍ തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

അതേസമയം, വീണ്ടും കലാപം ഉടലെടുക്കുന്നു എന്ന തരത്തില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പ്രചാരണമമുണ്ടായത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.