ബിജെപിക്ക് തിരിച്ചടി; മുന്‍ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

അസമില്‍ കഴിഞ്ഞ കുറെ നാളുകളായി ബിജെപിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന മുന്‍ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബിജെപിക്ക് തിരിച്ചടി; മുന്‍ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗുവാഹത്തി: അസമില്‍ കഴിഞ്ഞ കുറെ നാളുകളായി ബിജെപിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന മുന്‍ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തേസ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ മുന്‍ എംപിയായ രാം പ്രസാദ് ശര്‍മ്മയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഒരു പ്രത്യയശാസ്ത്രവും ഇല്ലാത്ത പാര്‍ട്ടിയായി ബിജെപി അധപതിച്ചതായി രാം പ്രസാദ് ശര്‍മ്മ ആരോപിച്ചു. 2021ല്‍ അസമില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ച് അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഞായറാഴ്ച നടന്ന ചടങ്ങില്‍ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, അസം പിസിസി പ്രസിഡന്റ് റിപൂണ്‍ ബോറ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ശര്‍മയ്‌ക്കൊപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സംഷേര്‍ ശര്‍മയും ഒട്ടനവധിപ്പേരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

ഗോര്‍ഖ വിഭാഗത്തില്‍നിന്നുള്ള ശര്‍മ, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ശര്‍മ ബിജെപിയില്‍നിന്ന് രാജിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com