സാമൂഹ്യ മാധ്യമങ്ങളല്ല, വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടത്; സോഷ്യല്‍ മീഡിയ വിടുമെന്ന പ്രഖ്യാപനത്തില്‍ മോദിയോട് രാഹുല്‍ ഗാന്ധി

സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി
സാമൂഹ്യ മാധ്യമങ്ങളല്ല, വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടത്; സോഷ്യല്‍ മീഡിയ വിടുമെന്ന പ്രഖ്യാപനത്തില്‍ മോദിയോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷമാണ് ഉപേക്ഷിക്കണ്ടത്, സാമൂഹ്യ മാധ്യമളല്ല'-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.


'നിങ്ങളുടെ പേരില്‍ ഓരോ സെക്കന്‍ഡിലും മറ്റുള്ളവരെ ട്രോളുകളിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുയും ചെയ്യുന്ന സംഘടിത സൈന്യത്തിന് നിങ്ങള്‍ ഈ ഉപദേശം നല്‍കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു'- എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കുറിച്ചു.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇതുവരെയുള്ള പോസ്റ്റുകള്‍ അതുപോലെ തന്നെയുണ്ടായിരിക്കും എന്നും ട്വീറ്റില്‍ പറയുന്നു.

ഞായറാഴ്ച ഇക്കാര്യത്തില്‍  തീരുമാനമെടുക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി. നിലവില്‍ ട്വിറ്ററില്‍ അഞ്ചുകോടി ഫോളോവേഴ്‌സുള്ള ഒരേയൊരു ഇന്ത്യക്കാരന്‍ നരേന്ദ്രമോദിയാണ്. ഫേസ്ബുക്കില്‍ നാലരക്കോടിപ്പേരാണ് മോദിയെ പിന്തുടരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞാല്‍ മോദിക്കാണ് ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത്.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സമകാലീന വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ ഏറെയും അറിയിച്ചിരുന്നത്. അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നു എന്ന ട്വീറ്റിന് പിന്നാലെ കാരണം തിരക്കിയും അതിന്റെ ആവശ്യകത ചോദ്യം ചെയ്തു നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com