കൊറോണ ബാധിതന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടി സ്‌കൂളില്‍ ; പങ്കെടുത്ത് വിദ്യാര്‍ത്ഥികള്‍ ; ഡല്‍ഹിയിലെ സ്‌കൂള്‍ അടച്ചു, പരീക്ഷയും റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 03rd March 2020 11:47 AM  |  

Last Updated: 03rd March 2020 11:47 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി : കൊറോണ ഭീതിയെത്തുടര്‍ന്ന് ഡല്‍ഹി നോയിഡയിലെ സ്‌കൂള്‍ അടച്ചു. സ്‌കൂളില്‍ ഇന്നുമുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളില്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

ഡല്‍ഹിയില്‍ കൊറോണ ബാധിതനെന്ന് കണ്ടെത്തിയ ആള്‍ കഴിഞ്ഞ ആഴ്ച സ്‌കൂളില്‍ പിറന്നാള്‍ പാര്‍ട്ടി നടത്തിയിരുന്നു.  ഇതില്‍ കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ അടച്ച് കുട്ടികളെ അടക്കം നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്. 

ഇറ്റലിയില്‍ നിന്നും എത്തിയ ആള്‍ക്കാണ് ഡല്‍ഹിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഡല്‍ഹിക്ക് പുറമെ, തെലങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഓരോരുത്തര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.