കോളജ് വിദ്യാര്‍ഥിനിയുടെ മുന്നില്‍വെച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തു; അറസ്റ്റ് 

കോളേജ് വിദ്യാര്‍ഥിനിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്ത 49കാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോളേജ് വിദ്യാര്‍ഥിനിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം ചെയ്ത 49കാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവറിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കോളജ് വിദ്യാര്‍ഥിനി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കോളജിലേക്ക് പോകാന്‍ വിദ്യാര്‍ഥിനി ഇയാളുടെ ഓട്ടോയില്‍ കയറിയപ്പോഴായിരുന്നു സംഭവം. അപമര്യാദയായി പെരുമാറുന്നത് ചിത്രീകരിച്ച പെണ്‍കുട്ടി, ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും പങ്കുവെച്ചു. രാവിലെ കോളജില്‍ പോകാനാണ് വിദ്യാര്‍ഥിനി ഇയാളുടെ ഓട്ടോയില്‍ കയറിയത്. 

ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കണ്ണാടിയിലൂടെ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെന്ന് പൊലീസ് പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com