ചീഫ് ജസ്റ്റിസ് കാഴ്ചക്കാരനായി, കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് അറ്റന്‍ഡര്‍

ചീഫ്ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന അറ്റന്‍ഡറായ ജയരാജ് തിമോത്തിയെ നാട മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു
ചീഫ് ജസ്റ്റിസ് കാഴ്ചക്കാരനായി, കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് അറ്റന്‍ഡര്‍

ബാംഗളൂര്‍; ചീഫ് ജസ്റ്റിന്റെ സാന്നിധ്യത്തില്‍ കോടതികെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് അറ്റന്‍ഡര്‍. ചിക്കബെല്ലാപുര കോടതിയിലാണ് വ്യത്യസ്തമായ ഉദ്ഘാടനം നടന്നത്. മുഖ്യാതിഥിയായി എത്തിയ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓകെയായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ചീഫ്ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന അറ്റന്‍ഡറായ ജയരാജ് തിമോത്തിയെ നാട മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. 

ചീഫ് ജസ്റ്റിസിന്റെ അപ്രതീക്ഷിത നീക്കം പരിപാടിക്കെത്തിയവരേയും ജയരാജിനേയും ഒരുപോലെ ഞെട്ടിച്ചു. ചീഫ് ജസ്റ്റിസിനെ പ്രശംസിക്കാനും അവര്‍ മറന്നില്ല. ജീവനക്കാരും ജുഡീഷ്യറിയും തമ്മിലുള്ള അകലം കുറക്കാന്‍ ഇത്തരത്തിലുള്ള നടപടികള്‍ സഹായിക്കും എന്നാണ് വിലയിരുത്തിയത്. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും ചിക്കബെല്ലാപുരം എംഎല്‍എയുമായ കെ സുധാകറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

ചീഫ് ജസ്റ്റിസിന്റെ മുന്നില്‍വെച്ച് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമ്പരന്നുപോയി എന്നാണ് ജയരാജ് പറയുന്നത്. സന്തോഷമുണ്ടെന്നും ഈ വര്‍ഷം വിരമിക്കുന്നതിനാലാണ് തന്നോട് ഉദ്ഘാടനം നടത്താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 12 വര്‍ഷമായി ചിക്കബെല്ലാപുര കോടതിയില്‍ ജോലി ചെയ്യുകയാണ് ജയരാജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com