പൗരത്വ നിയമ കേസില്‍ കക്ഷി ചേരാന്‍ യുഎന്‍ കമ്മിഷന്‍; ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന് സര്‍ക്കാര്‍ 

ജനീവയിലെ യുഎന്‍ കമ്മിഷനിലെ പെര്‍മനനന്റ് മിഷനെയാണ് കമ്മിഷണര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍
പൗരത്വ നിയമ കേസില്‍ കക്ഷി ചേരാന്‍ യുഎന്‍ കമ്മിഷന്‍; ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന് സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സുപ്രീം കോടതിയിലുള്ള കേസുകളില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ (യുഎന്‍എച്ച്‌സിഎച്ച്ആര്‍) അപേക്ഷ നല്‍കി. ഇക്കാര്യം യുഎന്‍ കമ്മിഷന്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. 

ജനീവയിലെ യുഎന്‍ കമ്മിഷനിലെ പെര്‍മനനന്റ് മിഷനെയാണ് കമ്മിഷണര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് രാജ്യത്തിന്റെ നിലപാട്. നിയമ നിര്‍മാണത്തിനുള്ള ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യമാണത്. ഏതെങ്കിലും വിദേശ കക്ഷിക്ക് എതില്‍ ഇടപൊന്‍ കാര്യമില്ല. രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതി ഭരണഘടനാപരവും ഭരണഘടനാ മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്. വിഭജനത്തോടെയുണ്ടായ ചില മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇന്ത്യയുെട പ്രതിബദ്ധതയെയാണ് അതു കാണിക്കുന്നത്.

നിയമവാഴ്ചയില്‍ അധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇവിടത്തെ സ്വതന്ത്ര നീതിന്യായ സംവിധാനത്തില്‍ രാജ്യത്തിന് പൂര്‍ണമായ വിശ്വാസമുണ്ട്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് കോടതിയില്‍ തെളിയിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com