ബലാത്സംഗക്കേസ് പിന്‍വലിക്കണമെന്ന ഭീഷണിക്ക് വഴങ്ങിയില്ല, യുവതിയെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി; വിവസ്ത്രരാക്കി മര്‍ദ്ദിച്ചു, കേസ് 

ബലാത്സംഗ കേസ് പിന്‍വലിക്കണമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ബലാത്സംഗ കേസ് പിന്‍വലിക്കണമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി. എട്ടുപേര്‍ അടങ്ങുന്ന സംഘമാണ് 29 വയസുകാരിയെയും അവരുടെ ഭര്‍ത്താവിനെയും മുറിയില്‍ തടഞ്ഞുവെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. വസ്ത്രം ഉരിഞ്ഞും പെട്രോള്‍ ദേഹത്ത് ഒഴിച്ചും ബെല്‍റ്റിന് തല്ലിയുമായിരുന്നു മര്‍ദ്ദനം.

മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഫെബ്രുവരി 24നാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭീഷണി, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 29കാരിയുടെ സഹോദരനും ഭര്‍ത്താവിന്റെ സഹോദരനുമാരും അടങ്ങുന്ന സംഘമാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.

രാത്രിയില്‍ ഓട്ടോറിക്ഷയില്‍ ദമ്പതികള്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷയില്‍ തൊട്ടടുത്തിരുന്ന ആള്‍ ദമ്പതികള്‍ക്ക് മയക്കുമരുന്ന് നല്‍കി ബോധരഹിതരാക്കി.  തുടര്‍ന്ന് മുറിയിലേക്ക് തട്ടിക്കൊണ്ടുപോയി തടവില്‍ ഇട്ടു. 2016ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവരെ തടവിലാക്കിയത്.

തുടര്‍ന്ന് കേസ് പിന്‍വലിക്കണമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്ന ദമ്പതികളെ ക്രൂരമായി സംഘം മര്‍ദ്ദിച്ചു എന്നാണ് കേസ്. ബെല്‍റ്റ് ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. അതിനിടെ വിവസ്ത്രരാക്കിയും പെട്രോള്‍ ദേഹത്ത് ഒഴിച്ചും ഇവര്‍ ദ്രോഹിച്ചതായും പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com