വീണ്ടും  നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം ; സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയെ തോക്കുചൂണ്ടി പീഡിപ്പിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 03rd March 2020 10:30 AM  |  

Last Updated: 03rd March 2020 10:30 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ജയ്പൂര്‍: രാജ്യത്ത് വീണ്ടും  നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. പുരുഷ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ ഒരു സംഘം അക്രമികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. 

സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന തന്നെ നാലംഗസംഘം കാറിലേക്ക് ബലമായി വലിച്ചിട്ട് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 

ഞായറാഴ്ച രാത്രി നടന്ന സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായതായി അഡീഷണല്‍ എസ് പി പറഞ്ഞു. ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്നും, ശേഷിക്കുന്നവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.