നിര്‍ബന്ധിക്കേണ്ട, അധ്യക്ഷപദത്തിലേക്ക് ഇല്ല; അഭ്യര്‍ഥനകള്‍ തള്ളി രാഹുല്‍

പുനരാലോചനയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട്
നിര്‍ബന്ധിക്കേണ്ട, അധ്യക്ഷപദത്തിലേക്ക് ഇല്ല; അഭ്യര്‍ഥനകള്‍ തള്ളി രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തണമെന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി തള്ളിയതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇനി പുനരാലോചനയില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെത്തുടര്‍ന്നാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷപദം ഒഴിഞ്ഞത്. തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്ന നേതാക്കളുടെയും അനുയായികളുടെയും അഭ്യര്‍ഥന തള്ളി രാഹുല്‍ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി നിയോഗിക്കുകയായിരുന്നു.

കടുത്ത ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലുള്ള സോണിയയ്ക്കു പകരം രാഹുല്‍ തന്നെ അധ്യക്ഷപദത്തില്‍ എത്തുമെന്ന് ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചില നേതാക്കള്‍ പരസ്യമായി തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഇതുവരെ മനസ്സു തുറന്നിട്ടില്ല. 

''നേതൃത്വന്റെ കാര്യത്തില്‍ ഞാന്‍ നിലപാടു വ്യക്തമാക്കിയതാണ്. ഇതു വിശദീകരിച്ച് പാര്‍ട്ടിക്കു കത്തു നല്‍കുകയും ചെയ്തു. അധ്യക്ഷപദത്തില്‍ തിരിച്ചുവരുന്നതു സംബന്ധിച്ച പ്രശ്‌നം ഇപ്പോള്‍ ഉദിക്കുന്നില്ല'' -രാഹുല്‍ നേതാക്കളെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com