ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പൗരത്വനിയമത്തിനെതിരെ പ്രമേയം; നേതാക്കളെ പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2020 11:09 AM  |  

Last Updated: 04th March 2020 11:09 AM  |   A+A-   |  

 

മുംബൈ: ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പൗരത്വ നിയമത്തിനെതിരായ പ്രമേയം പാസാക്കിയ രണ്ട് കൗണ്‍സിലര്‍മാരെ ബിജെപി സസ്‌പെന്റ് ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണെയും മറ്റൊരു തദ്ദേശസ്ഥാപനത്തിന്റെ മേധാവിയെയുമാണ് സസ്‌പെന്റ് ചെയ്തത്.

ഇവരെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള പാര്‍ട്ടി ഉത്തരവ് ബിജെപി വക്താവ് കേശവ് ഉപാധ്യ ട്വിറ്ററില്‍ പങ്കുവെച്ചു. സേലു മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ വിനോദ് ബോര്‍ഡെ, പാലം മുന്‍സിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ ബാലാസാഹിബ് റോക്കഡെയെുമാണ് പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ നടപടി സ്വീകരിച്ച രണ്ട് കൗണ്‍സിലര്‍മാരോടും ബിജെപി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ എത്രകാലത്തേക്കാണെന്ന് സസ്‌പെന്‍ഷന്‍ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.