കൊറോണ : പ്രധാനമന്ത്രി ഹോളി ആഘോഷ പരിപാടികൾ ഒഴിവാക്കി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 04th March 2020 11:55 AM  |  

Last Updated: 04th March 2020 11:55 AM  |   A+A-   |  

 

ന്യൂ‍ഡൽഹി : ഇത്തവണ ഹോളി ആഘോഷ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് മോദിയുടെ തീരുമാനം. കൊറോണ വ്യാപനം തടയാൻ ജനക്കൂട്ടം ഒത്തുചേരുന്ന പരിപാടികൾ പരമാവധി ഒഴിവാക്കാൻ  ലോകമെമ്പാടുമുള്ള വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതു കണത്തിലെടുത്താണ് ഹോളി ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് മോദി അറിയിച്ചു. 

ഇന്ത്യയിൽ 18 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും ഡൽഹിയിലെത്തിയ ടൂറിസ്റ്റുകളായ 15 പേർക്കാണ് പുതുതായി രോ​ഗബാധ സ്ഥിരീകരിച്ചത്. ഇവരെ ഐടിബിപിയുടെ പ്രത്യേക നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹി, തെലങ്കാന, ജയ്പൂർ സ്വദേശികൾക്കാണ് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നത്. 

അതേസമയം ആ​ഗ്രയിൽ കൊറോണയുണ്ടെന്ന് സംശയിച്ചിരുന്ന ആറുപേർക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. ഇവരുടെ രക്തസാംപിൾ പരിശോധനയിൽ നെ​ഗറ്റീവാണെന്ന് കണ്ടെത്തിയതായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്രആഭ്യന്തരമന്ത്രാലയം ഉന്നതതലയോ​ഗം വിളിച്ചിട്ടുണ്ട്.