കര്‍ണാടകയില്‍ പെട്രോള്‍ വില 1.60 രൂപയും ഡീസലിന് 1.59 രൂപയും കൂടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2020 01:26 PM  |  

Last Updated: 05th March 2020 01:26 PM  |   A+A-   |  

 

ബംഗളൂരു: കര്‍ണാടകയില്‍ ഏപ്രില്‍ ഒന്നുമുതല്‍ പെട്രോള്‍, ഡീസല്‍ വില ഉയരും.  ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി മൂന്ന ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് വില വര്‍ധന.

ഇതോടെ പെട്രോള്‍ ലിറ്ററിന് ഒരു രൂപ അറുപത് പൈസയും ഡീസലിന് ഒരു രൂപ അന്‍പത്തിയൊന്‍പത് പൈസയും വര്‍ധിക്കും. പെട്രോളിനും ഡീസലിനും നികുതി മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബജറ്റില്‍ നിര്‍ദേശിച്ചു.

പെട്രോളിന് 32 ശതമാനമെന്നത് 35 ശതമാനമാക്കാനും ഡീസലിന് 21 ശതമാനമെന്നത് 24 ശതമാനമായി ഉയര്‍ത്താനുമാണ് ബജറ്റ് നിര്‍ദേശം. പെട്രോളിനും ഡീസലിനും വിലവര്‍ധിക്കുമ്പോള്‍ തന്നെ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ ഇന്ധനവിലകുറവാണ്. യെഡിയൂരപ്പ പറഞ്ഞു.