കൊറോണ ഭീതി: നരേന്ദ്ര മോദി ബ്രസല്‍സിലേക്ക് ഇല്ല; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2020 04:53 PM  |  

Last Updated: 05th March 2020 04:53 PM  |   A+A-   |  

Modi-1572845204

 

ന്യൂഡല്‍ഹി: കൊറോണ ഭീതിയെ തുടര്‍ന്ന് ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റി. ഇതേതുടര്‍ന്ന്  ബ്രസല്‍സിലേക്ക് പോകേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര റദ്ദാക്കി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 13നായിരുന്നു ഉച്ചകോടി.

ഇരുരാജ്യങ്ങളിലെയും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചകോടി മാറ്റിയത്. ഇരു കൂട്ടര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഉച്ചകോടി പുനക്രമീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

അതേ സമയം പ്രധാനമന്ത്രി മോദി ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പ്രത്യകേ ക്ഷണം സ്വീകരിച്ച് അദ്ദേഹം ശൈഖ് മുജീബുറഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും.