കൊറോണ: മാര്‍ച്ച് 31 വരെ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 05th March 2020 04:47 PM  |  

Last Updated: 05th March 2020 04:47 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. കുട്ടികളിലേക്ക് അസുഖം പടരുന്നത് ഒഴിവാക്കാനാണ് നടപടി.

സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ എന്നിങ്ങനെ എല്ലാ പ്രൈമറി സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്.  മുന്‍കരുതലിന്റെ ഭാഗമായാണ് പ്രൈമറി സ്‌കൂളുകള്‍ അടച്ചിടാന്‍ അടിയന്തര നടപടി സ്വീകരിച്ചതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. 

ഇന്ത്യയില്‍ ഇതുവരെ 30 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16പേര്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയ ഇറ്റലിക്കാരാണ്. രാജ്യതലസ്ഥാനത്ത് ഇറ്റലിയില്‍ നിന്ന് വന്നയാളിലാണ് ആദ്യം രോഗബാധ കണ്ടത്.