നരേഷ് ഗോയലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 05th March 2020 08:12 AM  |  

Last Updated: 05th March 2020 08:12 AM  |   A+A-   |  

 

മുംബൈ : ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഗോയലിന്റെ മുംബൈയിലെ വസതിയിലാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി റെയ്ഡ് നടന്നത്. 

നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ചേര്‍ന്ന് വഞ്ചിച്ച് 46 കോടി രൂപ തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി ഒരു ട്രാവല്‍ കമ്പനി നല്‍കി പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് വഞ്ചനാക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

ഇതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. വിദേശ പണമിടപാട് നിയമങ്ങള്‍ ലംഘിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ നേരത്തെ നരേഷ് ഗോയലിനും ഭാര്യയ്ക്കുമെതിരെ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് എട്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.