കുട്ടികൾ തമ്മിലുള്ള അടിപിടി ഏറ്റെടുത്ത് മാതാപിതാക്കൾ; വിരൽ കടിച്ചു മുറിച്ചു, ആയുധം കൊണ്ട് കണ്ണിൽ കുത്തി; കേസ്

ലഖ്നൗ: രണ്ട് കുടുംബങ്ങളിലുള്ള കുട്ടികള്‍ തമ്മിലുള്ള അടിപിടി വീട്ടുകാര്‍ ഏറ്റെടുത്തതോടെ വഴി തുറന്ന് വലിയ സംഘർഷങ്ങൾക്ക്. ഉത്തര്‍പ്രദേശിലെ അമ്രോഹയിൽ ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയത്. വഴക്കിട്ട ഒരു കുട്ടിയുടെ പിതാവ് മറ്റേ കുട്ടിയുടെ അമ്മയുടെ വിരല്‍ കടിച്ചു മുറിച്ചു. ഇതിന് പിന്നാലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുട്ടിയുടെ അച്ഛന്റെ കണ്ണില്‍ കുത്തുകയും ചെയ്തു. 

കുട്ടികളുടെ മാതാപിതാക്കളിലൊരാള്‍ മറ്റൊരു കുട്ടിയുടെ അച്ഛനേയും അമ്മയേയും അധിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. വാഗ്വാദത്തിനിടെ ഒരു കുട്ടിയുടെ അച്ഛന്‍ വഴക്കിട്ട് മറ്റേ കുട്ടിയുടെ അമ്മ അനിതയെ ആക്രമിക്കുകയും മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് ഭര്‍ത്താവ് വിജേന്ദ്രയുടെ കണ്ണില്‍ കുത്തുകയും ചെയ്തു. 

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ ശേഷം പ്രതി ഒളിവിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com