നിര്‍ഭയ കേസ്: പുതിയ ദയാഹര്‍ജി നല്‍കാന്‍ അനുവദിക്കണം; മുകേഷ് സിങ് വീണ്ടും സുപ്രീം കോടതിയില്‍

നിര്‍ഭയകേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു
നിര്‍ഭയ കേസ്: പുതിയ ദയാഹര്‍ജി നല്‍കാന്‍ അനുവദിക്കണം; മുകേഷ് സിങ് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു.കേസിലെ നാലുപ്രതികളുടെയും വധശിക്ഷ മാര്‍ച്ച് 20ന് നടപ്പാക്കണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 

നേരത്തെ, തന്റെ അനുമതിയില്ലാതെയാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവര്‍ ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സമര്‍പ്പിച്ചതെന്നും അതിനാല്‍ പുതിയ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്നുമാണ് മുകേഷ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. 

അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് മുകേഷ് സിങ്ങിനു വേണ്ടി പുതിയ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബൃന്ദ ഗ്രോവറിനെതിരെ സിബിഐ. അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹോളി അവധിക്കായി ഇന്ന് കോതി അടയ്ക്കുന്നതിനാല്‍ ഇനി കോടതി തുറക്കുമ്പോഴായിരിക്കും ഹര്‍ജി പരിഗണിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com