പിഞ്ചുകുഞ്ഞിന് എരിക്കിന്‍ പാല്‍ കൊടുത്ത് കൊന്ന് കുഴിച്ചുമൂടി ; അച്ഛനും അമ്മയും അറസ്റ്റില്‍

കുഞ്ഞിന് എരിക്കിന്‍ പാല്‍ നല്‍കിയാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മധുര : പിഞ്ചുകുഞ്ഞിന് വിഷം കൊടുത്ത് കൊന്നു. സംഭവത്തില്‍ അച്ഛനും അമ്മയും മുത്തച്ഛനും അറസ്റ്റിലായി. മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. ഒരുമാസം പ്രായമായ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ വിഷം നല്‍കി കൊന്നത്. 

രണ്ടാമതും പെണ്‍കുട്ടിയായതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന് എരിക്കിന്‍ പാല്‍ നല്‍കിയാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു.

വൈരമുരുകന്‍-സൗമ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടുവളപ്പില്‍ കുഴിയെടുത്തത് കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com