അടിച്ചു പൂസായി ഡ്രൈവര്‍; എല്ലാം തകര്‍ത്തു; 1.25 ലക്ഷം പിഴ (വീഡിയോ)

മദ്യലഹരിയില്‍ വാഹനമോടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ട്രക്ക് ഡ്രൈവര്‍ക്ക് 1.25 ലക്ഷം രൂപ പിഴ
അടിച്ചു പൂസായി ഡ്രൈവര്‍; എല്ലാം തകര്‍ത്തു; 1.25 ലക്ഷം പിഴ (വീഡിയോ)

ചെന്നൈ: മദ്യപിച്ച് വാഹനം ഓടിച്ച് റോഡിലെ സ്പീഡ് ബ്രേക്കര്‍ ബാരിക്കേഡും സിഗ്നലും തകര്‍ത്ത ഡ്രൈവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ. തമിഴ്‌നാട്ടിലെ കല്ലാകുറിച്ചി എന്ന സ്ഥലത്താണ് അപകടം നടന്നത്. മദ്യലഹരിയിലെത്തിയ ട്രക്ക് ഡ്രൈവര്‍ റോഡില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ഹൈവേ മീഡിയനിലെ സിഗ്‌നല്‍ ലൈറ്റ് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ആ സമയത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായതുകൊണ്ടും ട്രക്ക് അമിതവേഗത്തില്‍ അല്ലാത്തതുകൊണ്ടും ആര്‍ക്കും പരിക്കുകളേറ്റിട്ടില്ല. എന്നാല്‍ മദ്യലഹരിയില്‍ വാഹനമോടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമായി ട്രക്ക് ഡ്രൈവര്‍ക്ക് 1.25 ലക്ഷം രൂപ പിഴ നല്‍കി എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com