പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീര്‍' ആക്കി; മധ്യപ്രദേശ് പത്താംക്ലാസ് ചോദ്യ പേപ്പര്‍ വിവാദത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2020 03:25 PM  |  

Last Updated: 07th March 2020 03:25 PM  |   A+A-   |  

 

പാക് അധീന കശ്മിരിനെ 'ആസാദ് കശ്മീര്‍' എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലെ പരീക്ഷാ ചോദ്യപേപ്പര്‍ വിവാദത്തില്‍. മധ്യപ്രദേശ് സ്റ്റേറ്റ് ബോര്‍ഡ് 10ാം ക്ലാസ് പരീക്ഷയിലാണ് പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. 

സോഷ്യല്‍ സയന്‍സ് പരീക്ഷയിലാണ് ചോദ്യമുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചേരുംപടി ചേര്‍ക്കുക എന്ന ചോദ്യത്തിലാണ് പ്രയോഗമുള്ളത്. 

പാകിസ്ഥാന്റെ അധീനതയിലുള്ള ഈ പ്രദേശത്തെ 'ആസാദ് കശ്മീര്‍' എന്നാണ് അയല്‍രാജ്യം വിശേഷിപ്പിക്കുന്നത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചുപിടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് പ്രദേശത്തെ 'ആസാദ് കശ്മീര്‍' എന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ചോദ്യപേപ്പറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.