മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയത് ജനാധിപത്യത്തിനേറ്റ ആഘാതം; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയത് ജനാധിപത്യത്തിനേറ്റ ആഘാതം; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തിയത് ജനാധിപത്യത്തിനേറ്റ ആഘാതം; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേരളത്തിലെ രണ്ടു ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടത് ജനാധിപത്യത്തിനേറ്റ ആഘാതമാണെന്ന് മോദി അഭിപ്രായപ്പെട്ട ട്വീറ്റാണ് വീണ്ടും പൊന്തി വന്നത്.

2014 മെയ് മൂന്നിനാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള മോദിയുടെ ട്വീറ്റ്. അടിയന്തരാവസ്ഥയുടെ ഭീകരത നാം അനുഭവിച്ചാണെന്ന് ട്വീറ്റില്‍ പറയുന്നു. അന്ന് മാധ്യമങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെട്ടു. ജനാധിപത്യത്തിനേറ്റ ആഘാതമാണ് ഇതെന്ന് മോദി ട്വീറ്റില്‍ പറഞ്ഞു. 

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന് മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഇന്നലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത് എങ്കിലും ഇന്നു രാവിലെ രണ്ടു ചാനലുകളും തിരിച്ചെത്തിയിട്ടുണ്ട്. ഇരു ചാനലുകളുടെയും വിലക്ക് നീക്കിയതിന് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

രാവിലെ 8.45 ഓടെയാണ് മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയത്. ഏഷ്യാനെറ്റിന്റെ വിലക്ക് പുലര്‍ച്ചെ 3 മണിയോടെ നീക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com