യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ; വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 07th March 2020 08:13 AM  |  

Last Updated: 07th March 2020 08:13 AM  |   A+A-   |  

 

മും​ബൈ: കടുത്ത പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന്റെ സ്ഥാപകൻ റാണാ കപൂറിനെതിരെ നടപടി കർശനമാക്കി കേന്ദ്രസർക്കാർ. റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. യെസ് ബാങ്ക് സ്ഥാപകനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിഎച്ച്എഫ്എൽ ന് വായ്പ നൽകിയതിന് പിന്നാലെ റാണാ കപൂറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായി എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. 

റാണാ ക​പൂ​റും യെ​സ് ബാ​ങ്കി​ന്‍റെ മു​ൻ ഡ​യ​റ​ക്ട​ർ​മാ​രും രാ​ജ്യം വി​ടു​ന്ന​ത് ത​ട​യുക ലക്ഷ്യമിട്ടാണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടുള്ളത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച യെ​സ് ബാ​ങ്ക് സ്ഥാ​പ​ക​ൻ റാ​ണാ ക​പൂ​റി​ന്‍റെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേറ്റ് റെയ്ഡ് നടത്തിയിരുന്നു.  മും​ബൈ​യി​ലെ വ​ർ​ളി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡി​എ​ച്ച്എ​ഫ്എ​ലി​നു വാ​യ്പ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

യെ​സ് ബാ​ങ്കി​ൽ​നി​ന്ന് 50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ മൂ​ന്നു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് 50000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് നി​ക്ഷേ​പ​ക​രെ അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​ർ​ബി​ഐ​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​ക്ഷേ​പ​ക​ന്‍റെ​യും അ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും ചി​കി​ത്സാ​വ​ശ്യ​ത്തി​നോ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കോ വി​വാ​ഹ​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ മ​റ്റു ച​ട​ങ്ങു​കൾ​ക്കു വേ​ണ്ടി​യോ ആ​ണെ​ങ്കി​ൽ ആ​ർ​ബി​ഐ, 50000 കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.