രാമക്ഷേത്രനിര്‍മ്മാണത്തിന് അമൂല്യനാണയം സംഭാവനയായി നല്‍കി ഒരു മുസ്ലീം കുടുംബം

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഉത്തര്‍പ്രദേശിലെ ഒരു മുസ്ലീം നല്‍കിയത് ലക്ഷങ്ങള്‍ വില വരുന്ന പ്രാചീന നാണയം
രാമക്ഷേത്രനിര്‍മ്മാണത്തിന് അമൂല്യനാണയം സംഭാവനയായി നല്‍കി ഒരു മുസ്ലീം കുടുംബം

ലഖ്‌നോ:  രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഉത്തര്‍പ്രദേശിലെ ഒരു മുസ്ലീം നല്‍കിയത് ലക്ഷങ്ങള്‍ വില വരുന്ന പ്രാചീന നാണയം. അസംഗഡ് ജില്ലയിലെ സയ്യിദ് മുഹമ്മദ് ഇസ്ലാം ആണ് അഷ്ടദത്ത് എന്ന പ്രാചീന നാണയം രാമക്ഷത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയത്. രാമന്റെയും സീതയുടെയും ഹനുമാന്റെയും ചിത്രം ആലേഖനം ചെയ്ത നാണയത്തിന് ലക്ഷക്കണക്കിന് രൂപ വിലവരും.

സീതാറാം എന്ന പ്രദേശത്താണ് സയ്യിദ് മുഹമ്മദ് ഇസ്ലാം താമസിക്കുന്നത്. തന്റെ പഴയവീട് പുനര്‍നിര്‍മ്മിക്കുന്നതിനിടെയാണ് ഈ അമൂല്യമായ നാണയം തന്റെ കൈവശം വന്നുചേര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് വീടിന്റെ അടിത്തറ പണിയാനായി കുഴിയെടുത്തപ്പോഴാണ് രണ്ട് പ്രാചീനനാണയം ലഭിച്ചത്. ലഭിച്ചപ്പോള്‍ തന്നെ അതിലൊന്ന്  രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവനയായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്തദിവസം തന്നെ അയോധ്യയിലെത്തി ഈ നാണയം ക്ഷേത്രനിര്‍മ്മാണത്തിനായി ട്രസ്റ്റ് ചെയര്‍മാന്‍ ഗോപാല്‍ ദാസിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ നാണയത്തിലൊന്ന് കഴിഞ്ഞ ദിവസം വീടിന് സമീപത്തെ ജ്വല്ലറിയില്‍ വിറ്റിരുന്നു. അതിന് മൂന്ന് ലക്ഷം രൂപ ലഭിച്ചതായും അദ്ദേഹം പറയുന്നു. താന്‍ നല്‍കുന്ന ഈ നാണയം വിറ്റ് ലഭിക്കുന്ന പണം ക്ഷേത്രനിര്‍മ്മാണത്തിനായി ഉപയോഗിക്കണമെന്നും മറ്റുമുസ്ലീങ്ങളും ഇതേരീതിയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി സംഭാവനനല്‍കി മതേതരഐക്യത്തിന്റെ മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com