വകുപ്പ് മന്ത്രി പോലും അറിഞ്ഞില്ല എന്നത് ഗൗരവതരം; മാധ്യമ വിലക്കില്‍ അന്വേഷണം വേണമെന്ന് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2020 07:39 PM  |  

Last Updated: 07th March 2020 07:39 PM  |   A+A-   |  

Channel-ban1

മാധ്യമവിലക്കില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം

 

കൊച്ചി: രണ്ടു മലയാളം ചാനലുകളുടെ സംപ്രേഷണം വിലക്കിയ നടപടിയില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ അന്വേഷണം ആവശ്യപ്പെട്ടു. വകുപ്പുമന്ത്രിയുടെ പോലും അറിവോടെയല്ല വിലക്കെന്നത് ഗൗരവതരമാണെന്നും മന്ത്രിതന്നെ അന്വേഷണം നടത്തണമെന്നും നാഷണല്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ ആവശ്യപ്പെട്ടു.  

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ ഏഷ്യാനെറ്റ്, മീഡിയാവണ്‍ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ നേര്‍ത്തേക്കാണ് വിലക്കിയത്. എന്നാല്‍, രാവിലെയോടെ നടപടി പിന്‍വലിച്ചു. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന വ്യക്തമാക്കിയ കേന്ദ്രവാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍ സംഭവം വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി. തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന ജാവഡേക്കര്‍ പറഞ്ഞു.ചാനലുകളെ വിലക്കിയതായി അറഞ്ഞയുടന്‍ പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തില്‍ ഉത്കണ്ഠ അറിയിച്ചതായി ജാവഡേക്കര്‍ പറഞ്ഞു.