സ്വന്തമായി ഒരു ബൈക്ക് പോലുമില്ലാത്തതിന്റെ പേരില്‍ കാമുകിയുടെ അധിക്ഷേപം; ഒന്നിന് പകരം എട്ടു ബൈക്കുകള്‍ മോഷ്ടിച്ച് സന്തോഷിപ്പിക്കാന്‍ ശ്രമം; കാമുകന്‍ അറസ്റ്റില്‍

സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ പോലും ഇല്ലാത്തതിന്റെ പേരില്‍ കാമുകിയുടെ ശകാരം ഏറ്റുവാങ്ങേണ്ടി വന്ന യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റില്‍
സ്വന്തമായി ഒരു ബൈക്ക് പോലുമില്ലാത്തതിന്റെ പേരില്‍ കാമുകിയുടെ അധിക്ഷേപം; ഒന്നിന് പകരം എട്ടു ബൈക്കുകള്‍ മോഷ്ടിച്ച് സന്തോഷിപ്പിക്കാന്‍ ശ്രമം; കാമുകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ പോലും ഇല്ലാത്തതിന്റെ പേരില്‍ കാമുകിയുടെ ശകാരം ഏറ്റുവാങ്ങേണ്ടി വന്ന യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റില്‍. യുവതിക്ക് തന്നോടുളള മതിപ്പ് ഉയരാന്‍ എട്ടു ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് യുവാവ് പിടിയിലായത്. 

വാലന്റൈന്‍സ് ദിനത്തിലാണ് സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ ഇല്ലാത്തതിന്റെ പേരില്‍  യുവാവിനെ കാമുകി അധിക്ഷേപിച്ചത്. തുടര്‍ന്ന് യുവതിക്ക് തന്നോടുളള മതിപ്പ് വര്‍ധിക്കാന്‍ പിന്നീടുളള ദിവസങ്ങളില്‍ ഒന്നിലധികം ബൈക്കുകള്‍ പ്രതി മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മോഷണക്കേസില്‍ ലളിതിന്റെ സുഹൃത്ത് ഷഹീദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡല്‍ഹിയിലാണ് സംഭവം. കാമുകിയുടെ അധിക്ഷേപത്തില്‍ മനം നൊന്ത ലളിത് ബൈക്ക് മോഷണ പദ്ധതി ഷഹീദിനോട് പങ്കുവെയ്ക്കുകയായിരുന്നു. ഇതനുസരിച്ച് നഗരത്തില്‍ നിരവധി ബൈക്ക് മോഷണങ്ങള്‍ അരങ്ങേറിയതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നഗരത്തില്‍ ദ്വാരക പ്രദേശത്ത് രണ്ട് ക്രിമിനലുകള്‍ എത്തിയതായുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിരിച്ച വലയില്‍ പ്രതികള്‍ വീഴുകയായിരുന്നു. 1.8 ലക്ഷം രൂപ മൂല്യമുളള ബൈക്കുമായാണ് പ്രതികള്‍ പിടിയിലായത്. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. 

തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. അടുത്തിടെയായി ഏഴ്  ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചതായും ഇവര്‍ മൊഴി നല്‍കി. മൊത്തം എട്ടു വാഹനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. കാമുകിയെ സന്തോഷിപ്പിക്കാനാണ് ഇത് ചെയ്തതെന്നും ഇവര്‍ ഏറ്റുപറഞ്ഞതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com