കിടപ്പുമുറിയിൽ കാമുകനൊപ്പം, അമ്മ വരുന്നതറിഞ്ഞ് ഫ്ളാറ്റിൽ നിന്ന് ചാടി, പെൺകുട്ടിക്ക് പരിക്ക്; അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2020 08:05 PM  |  

Last Updated: 08th March 2020 08:05 PM  |   A+A-   |  

lover

 

മുംബൈ: കാമുകനൊപ്പം ഫ്‌ളാറ്റിൽ ഇരിക്കുന്നതിനിടെ അമ്മ വരുന്നതറിഞ്ഞ് താഴേക്ക് ചാടിയ പെണ്‍കുട്ടിക്ക് പരിക്ക്. 17 വയസുകാരിയായ പെണ്‍കുട്ടിക്ക് വീഴ്ചയിൽ കാലിന് ഗുരുതര പരിക്കേറ്റു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 

മുംബൈ കുര്‍ളയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം‌. ഒന്നാം നിലയിലെ ഫ്‌ളാറ്റിന്റെ  കിടപ്പുമുറിയില്‍ കാമുകനൊപ്പം ഇരിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടയിൽ അമ്മ ഫ്‌ളാറ്റിലേക്ക് വരുന്നത് മനസിലാക്കിയ പെണ്‍കുട്ടി കാമുകനോട് ഓടിരക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. പിന്നാലെ പെൺകുട്ടി ജനല്‍ വഴി താഴേക്ക് ചാടി.  

വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കാമുകനെക്കുറിച്ച് പെണ്‍കുട്ടി വിവരങ്ങള്‍ നല്‍കിയത്. ലഭിച്ച വിവരമനുസരിച്ച് കാമുകനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതനുസരിച്ച് സുനില്‍ ഷിന്‍ഡെ(20) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്.