തമിഴ്‌നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊറോണ, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 40 ആയി; അതീവ ജാഗ്രത

രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി
തമിഴ്‌നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊറോണ, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 40 ആയി; അതീവ ജാഗ്രത

ന്യൂഡല്‍ഹി:  രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. തമിഴ്‌നാട്ടില്‍ ഒരാള്‍ക്കും കേരളത്തില്‍ അഞ്ചുപേര്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച 40 പേരില്‍ 14 പേര്‍ ഇറ്റലിയില്‍ നിന്നുവന്ന സഞ്ചാരികളാണ്. ഇവര്‍ ഡല്‍ഹിയിലെ ഐടിബിപിയുടെ പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്.

കേരളത്തില്‍ പത്തനംതിട്ടയിലാണ് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ റാന്നി ഐത്തല സ്വദേശിയായ 55 കാരനും ഭാര്യയ്ക്കും 22 വയസുകാരനായ മകനുമാണ് രോഗം കണ്ടെത്തിയത്. ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.

കേരളത്തിന് പുറമേ തമിഴ്‌നാട്ടില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 40 ആയത്. ഒമാനില്‍ നിന്ന് നാട്ടിലെത്തിയ ആളിലാണ് തമിഴ്‌നാട്ടില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. 28നാണ് ഇദ്ദേഹം ചെന്നൈയില്‍ എത്തിയത്. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com