ഭയം മുതലാക്കി കച്ചവടം; മാസ്‌കുകള്‍ക്ക് അമിത വില: അഞ്ച് മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2020 05:21 PM  |  

Last Updated: 08th March 2020 05:21 PM  |   A+A-   |  

 

ഗാസിയാബാദ്: രാജ്യത്ത് കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന മാസ്‌കുകള്‍ അമിത വിലയ്ക്ക് വില്‍പന നടത്തിയ അഞ്ച് മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കി. 

ഉത്തര്‍പ്രപദേശിലെ ഗാസിയാബാദില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അസിസ്റ്റന്റ് കലക്ടറും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അധിക വിലയ്ക്ക് ഫെയ്‌സ് മാസ്‌കുകള്‍ വില്‍ക്കുന്നു എന്ന് കണ്ടെത്തിയ സ്റ്റോറുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. മാസ്‌കുകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്നും അമിത വില ഈടാക്കുന്നുവെന്നും നിരവധി പരാതികള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നത്തിയത്. 

നേരത്തെ, മാസ്‌കുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മൂന്നുതരം മാസ്‌കുകളാണ് വിപണിയിലുള്ളത്. ട്രിപ്പിള്‍ ലെയര്‍ ട്രിപ്പിള്‍ ലെയര്‍, എന്‍95 എന്നിവയാണ് വിപണിയിലുള്ളത്.