മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച് ആര്‍ ഭരദ്വാജ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ എച്ച് ആര്‍ ഭരദ്വാജ് അന്തരിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച് ആര്‍ ഭരദ്വാജ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ എച്ച് ആര്‍ ഭരദ്വാജ് അന്തരിച്ചു.  89 വയസ്സായിരുന്നു.ഒന്നാം യുപിഎ സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു. സ്വതന്ത്രാനന്തരം അശോക് കുമാര്‍ സെന്നിന് ശേഷം ഏറ്റവും കൂടുതല്‍ കാലം കേന്ദ്ര നിയമ മന്ത്രി പദവി വഹിച്ചത് ഭരദ്വാജാണ്.

2009 മുതല്‍ 2014 കര്‍ണാടക ഗവര്‍ണരായിരുന്ന അദ്ദേഹം, 2012 മുതല്‍ 2013വരെ കേരളത്തിന്റെ ആക്ടിങ് ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്.
കേരളചരിത്രത്തില്‍ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിങ് ഗവര്‍ണറുമാണ് ഭരദ്വാജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com