വനിതാ ദിനത്തില്‍ ദീദിയുടെ പ്രഖ്യാപനം; രാജ്യസഭ സീറ്റുകളിലേക്ക് സ്ത്രീ സ്ഥാനാര്‍ത്ഥികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2020 08:39 PM  |  

Last Updated: 08th March 2020 08:39 PM  |   A+A-   |  

 

കൊല്‍ക്കത്ത: വനിതാ ദിനത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് വനിതാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി  മമത ബാനര്‍ജി. നാല് സീറ്റുകളില്‍ രണ്ടെണ്ണത്തിലേക്കാണ് മമത സ്ത്രീ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍പിത ഘോഷ്, മൗസം നൂര്‍, ദിനേഷ് ത്രിവേദി, സുബ്രത ബക്ഷി എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് രണ്ട് സീറ്റുകളിലേക്ക് വനിതകളെ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് മമത ട്വിറ്ററില്‍ കുറിച്ചു. സ്ഥാനാര്‍ത്ഥികളില്‍ പകുതി പേര്‍ സ്ത്രീകളായതില്‍ അഭിമാനമുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഇവര്‍ രണ്ടുപേരും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ബംഗാളിലേക്കുള്ള അഞ്ച് സീറ്റുകളിലേക്ക് മാര്‍ച്ച് 26നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും സിപിഎമ്മും സംയുക്തമായി മല്‍സരിപ്പിക്കുമെന്നാണ് വിവരം.