എറണാകുളം സ്വദേശികളായ അമ്മയും മകളും ഡൽഹിയിൽ കൊല്ലപ്പെട്ട നിലയിൽ, അന്വേഷണം

ദില്ലി വസുന്ധര എൻക്ലെവിലുള്ള ഇവരുടെ അപാർട്ട്മെന്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത്  മലയാളികളായ അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  എറണാകുളം സ്വദേശികളായ സുമിത വാത്സ്യ,  മകൾ സമൃത വാത്സ്യ എന്നിവരാണ് മരിച്ചത്. ഡൽഹി വസുന്ധര എൻക്ലെവിലുള്ള ഇവരുടെ അപാർട്ട്മെന്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വീട്ടുജോലിക്കാരി രാവിലെ ജോലിക്കായി എത്തിയപ്പോൾ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.  
സംഭവത്തിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് ന്യൂ അശോക് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ലാൽ ബഹദൂർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ട് പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com