ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ഒരാള്‍ 'ചാടിപ്പോയി' ; കണ്ടെത്താന്‍ തിരച്ചില്‍, ജാഗ്രത

ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ഒരാള്‍ 'ചാടിപ്പോയി' ; കണ്ടെത്താന്‍ തിരച്ചില്‍, ജാഗ്രത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മംഗളൂരു: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നയാള്‍ ചാടിപ്പോയതായി റിപ്പോര്‍ട്ട്. മംഗളൂരിവെല ആശുപത്രിയില്‍നിന്നാണ് ഒരാള്‍ അധികൃതരെ വെട്ടിച്ചു 'മുങ്ങിയത്'.

ശനിയാഴ്ചരാത്രിയാണ് ഇയാള്‍ക്കു കൊറോണ ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലാക്കിയത്. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആയിരുന്നു ഇയാള്‍. രാത്രി തന്നെ ഇയാളെ കാണാതായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ദുബൈയില്‍ നിന്നെത്തിയ ആളാണ് കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

അതിനിടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 42 ആയി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. രാജ്യത്തെ തുറമുഖങ്ങളില്‍ വിദേശ ക്രൂയിസ് കപ്പലുകളെ നങ്കൂരമിടാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ മാര്‍ച്ച് മൂന്നിലും അതിന് മുന്‍പും അനുവദിച്ച വിസകള്‍ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.നിലവിലെ 52 ലബോറട്ടറികള്‍ക്ക് പുറമേ കൊറോണ വൈറസ് പരിശോധനയ്ക്കായി 57 ലാബുകള്‍ കൂടി അധികമായി സജ്ജമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com