കൊറോണ വൈറസ്; ഗാന്ധി സന്ദേശ് യാത്ര മാറ്റിവച്ച് കോണ്‍ഗ്രസ്

മാര്‍ച്ച് 12നായിരുന്നു ഗാന്ധി സന്ദേശ് യാത്രയുടെ ഉദ്ഘാടനം തീരുമാനിച്ചത് 
കൊറോണ വൈറസ്; ഗാന്ധി സന്ദേശ് യാത്ര മാറ്റിവച്ച് കോണ്‍ഗ്രസ്

ജയ്പൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗാന്ധി സന്ദേശ് യാത്ര കോണ്‍ഗ്രസ് മാറ്റിവെച്ചു. മാര്‍ച്ച് 12നായിരുന്നു യാത്രയുടെ ഉദ്ഘാടനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ഗാന്ധി സന്ദേശ് യാത്ര. അഹമ്മാദബാദില്‍ നിന്ന് ദണ്ഡിയിലേക്കായിരുന്നു യാത്ര. 

മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്്, മന്ത്രിമാര്‍, പിസിസി ഭാരവാഹികള്‍ ഉദ്ഘാടനദിനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നേതാക്കള്‍ അറിയിച്ചത്. മഹാത്മഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടൊപ്പം ദണ്ഡിയാത്രയുടെ 90ാംവര്‍ഷികദിനത്തിലാണ് ഗാന്ധി സന്ദേശ് യാത്ര ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ കൊറോണ വൈറസ് ബാധ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാത്ര മാറ്റിവെച്ചത്. മാര്‍ച്ച് 12ന് തുടങ്ങി ഏപ്രില്‍ ആറിന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com