ഗുജറാത്ത് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിയെ തകര്‍ത്ത് എന്‍എസ്‌യുഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2020 10:41 PM  |  

Last Updated: 09th March 2020 10:41 PM  |   A+A-   |  

 

അഹമ്മദാബാദ്:  ഗുജറാത്ത് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എബിവിപിയെ തോല്‍പിച്ച് എന്‍എസ്‌യുഐക്ക് തകര്‍പ്പന്‍ ജയം. ആകെയുള്ള എട്ട് സീറ്റില്‍ ആറുസീറ്റും കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റസ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) നേടി. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ചയാണ് സെനറ്റ് തെരഞ്ഞെടുപ്പ് നടന്നത്.

'ബി.ജെ.പിയുടെ വിഭജന നയങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ നാട്ടിലെ വിദ്യാര്‍ഥികള്‍ തള്ളിക്കളഞ്ഞ്, ഐക്യ ഇന്ത്യ എന്ന പ്രത്യയശാസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നു'' എന്ന് വിജയത്തെക്കുറിച്ച് എന്‍എസ്‌യുഐ ട്വീറ്റ് ചെയ്തു. 14 സ്റ്റുഡന്റ് വെല്‍ഫെയര്‍ സീറ്റുകളില്‍ എന്‍എസ് യുഐ ഒന്‍പത് സീറ്റുകള്‍ നേടി. എബിവിപിക്ക്് ലഭിച്ചത് 5 സീറ്റുകള്‍ മാത്രമാണ്

ഗുജറാത്ത് കോളജ്, ആര്‍.എച്ച് പട്ടേല്‍, ആര്‍.ജെ ടിബ്രവല്‍, എച്ച്.കെ ആര്‍ട്‌സ്, രാഷ്ട്രീയഭാഷ കോളജ് എന്നീ കലായലയങ്ങളാണ്? തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. മൊത്തം 3,279 വോട്ടര്‍മാരില്‍ 2218 പേര്‍ വോട്ട് രേഖപ്പെടുത്തി.