മൊബൈല്‍ ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടു; നിരസിച്ചതിന്  ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 09th March 2020 02:07 PM  |  

Last Updated: 09th March 2020 02:07 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

മുംബൈ: മൊബൈല്‍ ഫോണ്‍ കൈമാറാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച 51കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

ഞായറാഴ്ച രാത്രിയാണ് സംഭവം. 51കാരനായ ജയിംസ് ജോണാണ് 45കാരിയായ ഭാര്യയെ കുത്തിക്കൊന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ജയിംസ് ഭാര്യ റാബിയ ജയിംസിനോട് അവരുടെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടു.ഫോണ്‍ കൈമാറാന്‍ തയ്യാറാവാതിരുന്ന ഭാര്യയെ ജയിംസ് ആദ്യം അസഭ്യം പറഞ്ഞു. തുടര്‍ന്നായിരുന്നു അടുക്കളയിലെ കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊന്നതെന്ന് പൊലീസ് പറയുന്നു. റാബിയയുടെ ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റ പാടുണ്ടെന്നും പൊലീസ് പറയുന്നു.

റാബിയ തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. കൊലപാതക കുറ്റം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു. ഇത് ഇയാളുടെ രണ്ടാമത്തെ ഭാര്യയാണ്.