യെച്ചൂരി വേണമെന്നില്ല; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ സിപിഎമ്മിന്

ബംഗാളിലെ മുന്‍നിരനേതാവും പാര്‍ലമെന്റില്‍ ഏറെ അനുഭവസമ്പത്തുള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തീരുമാനത്തിലെത്തിയാതയാണ് റിപ്പോര്‍ട്ടുകള്‍
യെച്ചൂരി വേണമെന്നില്ല; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ സിപിഎമ്മിന്

കൊല്‍ക്കത്ത: സീതാറാം യെച്ചൂരി മത്സരരംഗത്തില്ലെങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. ഞങ്ങള്‍ ഇടതുസ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

മാര്‍ച്ച് 26ന് ബംഗാളില്‍ ഒഴിവുവരുന്ന അഞ്ച് സീറ്റുകളിലാണ് മത്സരം. ഇതില്‍ നാലുസീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാല്‍ ഒരാളെ രാജ്യസഭയിലേക്ക് അയക്കാനാവും.  രണ്ട് ദിവസത്തിനകം സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നാണ് കരുതുന്നതെന്ന് സിപിഎം നേതാവ് സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. നിലവില്‍ ബംഗാളില്‍ നിന്ന് രാജ്യസഭയിലും ലോക്‌സഭയിലും സിപിഎം പ്രതിനിധികള്‍ ഇല്ല.

ബംഗാളിലെ മുന്‍നിരനേതാവും പാര്‍ലമെന്റില്‍ ഏറെ അനുഭവസമ്പത്തുള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തീരുമാനത്തിലെത്തിയാതയാണ് റിപ്പോര്‍ട്ടുകള്‍. യെച്ചൂരിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടെങ്കിലും ഇത് വേണ്ടെന്ന തീരുമാനമാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത്.

രാജ്യസഭയിലേക്ക് യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും കേരളത്തിലെ നേതാക്കള്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു.  രാഷ്ട്രീയ നിര്‍ബന്ധനകളും പാര്‍ട്ടിയുടെ രാജ്യസഭാ നാമനിര്‍ദ്ദേശ ചട്ടവും ഉദ്ധരിച്ചുകൊണ്ടാണ് സീതാറാം യെച്ചൂരിയെ പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് അയക്കുന്നതിനെ സിപിഎം എതിര്‍ത്തത്.  

പാര്‍ട്ടി ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. കൂടാതെ ഒരു നേതാവിനെ തുടര്‍ച്ചയായി രണ്ടില്‍ കൂടുതല്‍ തവണ നാമനിര്‍ദ്ദേശം ചെയ്യാറില്ലെന്നും  പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന സിപിഎം നേതാവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 2005നും 2017നുമിടയില്‍ തുടര്‍ച്ചയായി രണ്ട് തവണ യെച്ചൂരി രാജ്യസഭ എംപിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com