'ഗോമൂത്രം കുടിച്ച ബാബ രാംദേവ് ആശുപത്രിയിൽ'!, ആ ചിത്രത്തിന് പിന്നിലെ സത്യമിതാണ് 

സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച വാർത്തയും ഇതോടൊപ്പമുണ്ടായിരുന്ന ചിത്രവുമാണ് വ്യാജമെന്ന് തെളിഞ്ഞത്
'ഗോമൂത്രം കുടിച്ച ബാബ രാംദേവ് ആശുപത്രിയിൽ'!, ആ ചിത്രത്തിന് പിന്നിലെ സത്യമിതാണ് 

ന്യൂഡൽഹി: ഗോമൂത്രം കുടിച്ച യോഗാ ഗുരു ബാബ രാംദേവ് ആശുപത്രിയിലെന്ന വാർത്ത് വ്യാജം. സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച വാർത്തയും ഇതോടൊപ്പമുണ്ടായിരുന്ന ചിത്രവുമാണ് വ്യാജമെന്ന് തെളിഞ്ഞത്. ബാബാ രാംദേവ് പൂര്‍ണ ആരോഗ്യവനാണെന്നും കൊറോണവൈറസിനെതിരെ ഗോമൂത്രം കുടിച്ച് അവശനായെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹത്തിന്‍റെ വക്താവ് തിജറാവാല പറഞ്ഞു. 

കൊറോണ വൈറസിനെ ചെറുക്കാൻ ഗോമൂത്രം കുടിച്ച ബാബ രാംദേവ് ആശുപത്രിയിലായി, എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിച്ചത്. എന്നാലിത് 2011ൽ പകർത്തിയ ചിത്രമാണ്. കള്ളപ്പണത്തിനെതിരെ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രമാണ് ഇത്. കൊറോണയെ ചെറുക്കാന്‍ ഗോമൂത്രവും ചാണകബിസ്കറ്റും മതിയെന്ന വിഎച്ച്പി നേതാവിന്‍റെ പരാമര്‍ശം വിവാ​​ദമായതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com