വിഗ്രഹങ്ങള്‍ക്കും 'എസൊലേഷന്‍'; കൊറോണ തടയാന്‍ ശിവന്റെ പ്രതിഷ്ഠയെ മാസ്‌ക് ധരിപ്പിച്ച് പൂജാരി 

വിഗ്രഹങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് ഭക്തർക്ക് നിർദേശം
വിഗ്രഹങ്ങള്‍ക്കും 'എസൊലേഷന്‍'; കൊറോണ തടയാന്‍ ശിവന്റെ പ്രതിഷ്ഠയെ മാസ്‌ക് ധരിപ്പിച്ച് പൂജാരി 

വാരണാസി: കൊറോണ വൈറസ് ഭീതിയെതുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രങ്ങളെ മാസ്‌ക് ധരിപ്പിച്ച് പൂജാരി. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് വിഗ്രഹങ്ങളില്‍ സ്പര്‍ശിക്കരുതെന്നും നിര്‍ദേശിച്ചു. 

കോറോണ വൈറസിനെക്കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ശിവന്റെ പ്രതിഷ്ഠയില്‍ മാസ്‌ക് ധരിപ്പിച്ചതെന്ന് ക്ഷേത്ര പൂജാരി കൃഷ്ണാനന്ദ് പാണ്ഡെ പറഞ്ഞു. തണുപ്പാകുമ്പോള്‍ പ്രതിഷ്ഠയെ വസ്ത്രം ധരിപ്പിക്കുന്നതുപോലെയും ചൂടാകുമ്പോള്‍ എസി ഉപയോഗിക്കുന്നത് പോലെയുമാണ് ഇപ്പോള്‍ മാസ്‌ക് ധരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രതിഷ്ഠയില്‍ ആരും തൊടരുതെന്നും പൂജാരി ആവശ്യപ്പെട്ടു. ഇതുവഴി കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരികള്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തതും മാസ്‌ക് ധരിച്ചാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com