പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കര്‍ണാടകയില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്ക് 

കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് ഒരാള്‍ മരിച്ചത്. ഇയാള്‍ക്കു കൊറോണയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കൊറോണ സംശയത്തെത്തുടര്‍ന്നു നിരീക്ഷണത്തിലായിരുന്ന 76കാരന്‍ മരിച്ചു. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 62 ആയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് ഒരാള്‍ മരിച്ചത്. ഇയാള്‍ക്കു കൊറോണയാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. 

ഡല്‍ഹിയില്‍നിന്നും രാജസ്ഥാനില്‍നിന്നും ഇന്ന് ഓരോ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്മതെ കൊറോണ ബാധിതരുടെ എണ്ണം 62 ആയി. ഡല്‍ഹിയില്‍ അഞ്ചു പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. യുപിയില്‍ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com