രാജീവ് ഗാന്ധിയുടെ പെയിന്റിങ് വിറ്റ സംഭവം; പ്രിയങ്ക ഗാന്ധിയെ ഇഡി ചോദ്യം ചെയ്‌തേക്കും

രാജീവ് ഗാന്ധിയുടെ എംഎഫ് ഹുസൈന്‍ വരച്ച പെയ്ന്റിങ് രണ്ട് കോടി രൂപക്കാണ് റാണാ കപൂര്‍ വാങ്ങിയത്
രാജീവ് ഗാന്ധിയുടെ പെയിന്റിങ് വിറ്റ സംഭവം; പ്രിയങ്ക ഗാന്ധിയെ ഇഡി ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍, രാജീവ് ഗാന്ധിയുടെ പെയിന്റിങ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. 

രാജീവ് ഗാന്ധിയുടെ എംഎഫ് ഹുസൈന്‍ വരച്ച പെയ്ന്റിങ് രണ്ട് കോടി രൂപക്കാണ് റാണാ കപൂര്‍ വാങ്ങിയത്. ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാണാ കപൂറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നത്. 

പ്രിയങ്ക ഗാന്ധിയുടെ കൈവശമുള്ള രാജീവ് ഗാന്ധിയുടെ ഈ ചിത്രം വാങ്ങിക്കാന്‍ മുംംബൈ മുന്‍ എംപി മിലിന്ദ് ദേവ്‌റ സമ്മര്‍ദ്ദം ചെലുത്തിയെന്ന് റാണ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് അന്വേഷണം പ്രിയങ്കയിലേക്ക് എത്താന്‍ ഇടയാക്കിയത്. ഈ ചിത്രം വിറ്റതിലൂടെ ലഭിച്ച പണം ഷിംലയിലെ വീടിന് വേണ്ടിയാണ് പ്രിയങ്ക ചെലവഴിച്ചതെന്നാണ് ഇഡിയുടെ നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com