സോണിയയുടെത് വിദ്വേഷ പ്രസംഗമല്ലേ?; അതിന് ശേഷമാണ് ഷഹീന്‍ബാഗ് പ്രതിഷേധം ഉണ്ടായത്; കലാപത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് അമിത് ഷാ

കലാപത്തെ രാഷ്ട്രീയ വത്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. 36മണിക്കൂറിനുള്ളില്‍ കലാപം നിയന്ത്രണവിധേയമാക്കി.
സോണിയയുടെത് വിദ്വേഷ പ്രസംഗമല്ലേ?; അതിന് ശേഷമാണ് ഷഹീന്‍ബാഗ് പ്രതിഷേധം ഉണ്ടായത്; കലാപത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നൂറിലധികംപേര്‍ യുപിയില്‍നിന്ന് എത്തി. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ഇരു വിഭാഗത്തെയും കലാപം ബാധിച്ചുവെന്ന് അമിത് ഷാ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

കുറ്റക്കാരെ ആരെയും വെറുതെവിടില്ലെന്ന് അമിത് ഷാ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കലാപകാരികള്‍ക്ക് സാമ്പത്തികം നല്‍കിയ മൂന്നുപേര്‍ പിടിയിലായി. ഐഎസ് ബന്ധമുള്ള രണ്ടുപേരും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തെ രാഷ്ട്രീയ വത്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. 36മണിക്കൂറിനുള്ളില്‍ കലാപം നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 700 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍  ചെയ്്‌തെന്നും അമിത് ഷാ പറഞ്ഞു. കലാപം പടരാന്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങളും ഇടയാക്കി. മസ്ജിദും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. അതില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു.

സോണിയാ ഗാന്ധിയാണ് വിദ്വേഷപ്രസംഗത്തിന് തുടക്കമിട്ടത്. അതിന് പിന്നാലെയാണ് ഷഹീന്‍ബാഗ് പ്രതിഷേധം തുടങ്ങിയതെന്നും അമിത് ഷാ പറഞ്ഞു.

എന്നാല്‍ ഡല്‍ഹി കലാപത്തിലെ വീഴ്ച്ചകളുടെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തരമന്ത്രിക്കാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഡല്‍ഹി കത്തിയെരിഞ്ഞപ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റിനൊപ്പം അഹമ്മദാബാദില്‍ വീണവായിക്കുകയായിരുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. 

ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍  മറുപടി നല്‍കും. ജുഡീഷ്യറിക്കുമേല്‍ സര്‍ക്കാര്‍ മിന്നലാക്രമണം നടത്തുകയാണെന്ന് ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലം മാറ്റം ചൂണ്ടിക്കാട്ടി അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. മാധ്യമ വിലക്ക് മുസ്!ലിംലീഗും സിപിഎമ്മും സഭയില്‍ ഉന്നിയിച്ചു. കലാപത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സമാജ്!വാദിപാര്‍ട്ടിയും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com